വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്
Sunday 22 January 2023 1:41 AM IST
പാട്ന: ബീഹാറിലും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കതിഹാർ റെയിൽ ഡിവിഷണിലെ ദൽകോല,ടെൽറ്റ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് വെള്ളിയാഴ്ച വൈകിട്ടോടെ അജ്ഞാതരായ ആളുകൾ കല്ലെറിയുകയായിരുന്നെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമത്തിൽ ഒരു ജനൽ ചില്ല് തകർന്നു. യാത്രക്കാരിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ബിഹാറിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ വന്ദേ ഭാരത് എക്സപ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്. ജനുവരി മൂന്നിന് ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേഭാരതിന് കല്ലെറിഞ്ഞ നാല് ആൺകുട്ടികളെ പിടികൂടിയിരുന്നു.