കോളേജ് വിദ്യാർത്ഥികൾക്ക് 'ഹാക്കത്തോൺ'

Sunday 22 January 2023 1:05 AM IST

തൃശൂർ: ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി 'ഹാക്കത്തോൺ' സംഘടിപ്പിക്കുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് എക്‌സ്‌പോ. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയം രൂപീകരിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി 5ന് ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിക്കാം.ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് കാഷ് അവാർഡുണ്ട്. പുതുമ, പ്രായോഗികത, ഭാവിസാദ്ധ്യത, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരാകും വിധി നിർണ്ണയിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 27. രജിസ്‌ട്രേഷൻ സൗജന്യം. വിവരങ്ങൾക്ക് : www.suchitwamission.org. 047 123 127 30, 231 98 31.