ഉത്രാളിക്കാവ് പൂരം പ്രദർശന നഗരിയിൽ : ഇന്ത്യാ ഗേറ്റ് മാതൃകയിൽ പ്രവേശന കവാടം

Sunday 22 January 2023 1:16 AM IST

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പൂരം പ്രദർശന നഗരിയുടെ പ്രവേശന കവാടം ഇന്ത്യാ ഗേറ്റ് മാതൃകയിൽ. പാലക്കാടുള്ള ഡി.ജെ അമ്യൂസ്‌മെന്റാണ് ഈ വർഷത്തെ പൂരം പ്രദർശന നഗരി ഒരുക്കുന്നത്. എങ്കക്കാട് വാഴാനി റോഡിലുള്ള പ്രകൃതി രമണീയമായ നാലര ഏക്കർ വരുന്ന ഭൂമിയിലാണ് അഖിലേന്ത്യാ പൂരം പ്രദർശനം സംഘടിപ്പിക്കുന്നത്. ആർട്ട് മ്യൂസിയം, ഉദ്യാനം, അമ്യൂസ്‌മെന്റ് പാർക്ക്, ടാജ് മഹൽ, ലണ്ടൻ ബ്രിഡ്ജ്, വൈറ്റ് ഹൗസ് , മിനി ട്രെയിൻ, ഫുഡ് കോർട്ട്, വിവിധ കലാപരിപാടികൾ എന്നിവയും പ്രദർശന നഗരിയിലുണ്ടാകും. ഫ്രെബ്രുവരി മുതൽ ഒരു മാസം വരെ നീണ്ടുനിൽക്കുന്നതാണ് പ്രദർശനം. 36 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡി.ജെ അമ്യൂസ്‌മെന്റ് എം.ഡി: ദിനേശൻ ബാഗ്ലൂർ, കൊല്ലം, കോട്ടയം, പെരുമ്പിലാവ്, മുക്കം, നിലമ്പൂർ എന്നിവിടങ്ങളിലും പ്രദർശന നഗരികൾ ഒരുക്കുന്നുണ്ട്. റോഡിന് എതിർവശത്താണ് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുക.

ഏറെ മനോഹരവും ജനങ്ങളെ ആകർഷിക്കും വിധവുമാണ് ഈ വർഷത്തെ ഉത്രാളിക്കാവ് പൂരം പ്രദർശനം ഒരുക്കുന്നത്.


-സി.കെ. ദിനേശൻ
(ഡി.ജെ. അമ്യൂസ്‌മെന്റ് എം.ഡി)

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം പ്രദർശന നഗരിയിൽ ഒരുങ്ങുന്ന ഇന്ത്യ ഗേറ്റിന്റെ മാതൃക.

സി.കെ. ദിനേശൻ, ഡി.ജെ. അമ്യൂസ്‌മെന്റ് എം.ഡി.

Advertisement
Advertisement