കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ പഠന ക്യാമ്പ്
Sunday 22 January 2023 1:17 AM IST
തൃശൂർ: കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ പഠന ക്യാമ്പ് മുൻമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ' ആഗോളവത്കരണത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ ' എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി, സ്‌കൂൾ ഒഫ് ജെൻഡർ സ്റ്റഡീസിന്റെ ഡയറക്ടർ ഡോ.പി.എം.ആരതി 'വനിതകളും തൊഴിലിടവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് വി.യു.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അരുൺ ബോസ്, സംസ്ഥാന സെക്രട്ടറി സി.കേശവകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.കുഞ്ഞിക്കണ്ണൻ, ജില്ലാ സെക്രട്ടറി എം.വി.സുധീർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഷാജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.