വളണ്ടിയർമാരുടെ സർട്ടിഫിക്കറ്റ് എൻജി. കോളേജിന്
Sunday 22 January 2023 1:20 AM IST
തൃശൂർ: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ചതിന് വളണ്ടിയർമാർക്ക് ഫിഫയും ഖത്തർ ഭരണാധികാരിയും നൽകിയ അനുമോദന സർട്ടിഫിക്കറ്റ് തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജിന് സമർപ്പിച്ചു. ഖത്തറിലെ ഗവ.എൻജിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ക്യുഗെറ്റിലെ മുപ്പതിലധികം അംഗങ്ങളാണ് ഔദ്യോഗിക വളണ്ടിയർമാരായി മത്സരവേളയിലുടനീളം സന്നദ്ധസേവനം നടത്തിയത്. സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനാണ് ഫിഫ പ്രസിഡന്റും ഖത്തറിലെ അമീറും അനുമോദിച്ചത്. യുഗെറ്റ് സെക്രട്ടറി ഡാർബി ഡേവിഡ്, പ്രിൻസിപ്പൽ ഡോ.രഞ്ജിനി ഭട്ടതിരിപ്പാടിന് കൈമാറി. പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി ഡോ.നൗഷജ, കായിക വിഭാഗം മേധാവി ഡോ.ഷെജിൻ, ഗ്‌ളീസൺ ജോർജ്, പ്രൊഫ.ടി.കൃഷ്ണകുമാർ, ആർ.കെ.രവീന്ദ്രനാഥൻ, എൻ.ഐ.വർഗ്ഗീസ്, പി.അനിൽകുമാർ, പി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.