പ്രതീക്ഷ - തൊഴിൽമേള 28ന്

Sunday 22 January 2023 1:21 AM IST

തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും വി.എച്ച്.എസ്.ഇ തൃശൂർ മേഖലയും നെന്മണിക്കര പഞ്ചായത്തും സംയുക്തമായി 28ന് പ്രതീക്ഷ 2023 ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തിലധികം ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ അന്ന് രാവിലെ 9ന് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യം.