യൂത്ത് ലീഗ് മാർച്ചിലെ സംഘർഷം; സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ
Monday 23 January 2023 2:12 PM IST
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ 28 യൂത്ത് ലീഗ് നേതാക്കൾ റിമാൻഡിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. കയ്യാമവും ജയിലറയും കാണിച്ച് പോരാട്ടവീര്യം കെടുത്താമെന്നത് പിണറായി പൊലീസിന്റെ വ്യാമോഹം മാത്രമാണെന്ന് യൂത്ത് ലീഗ് നേതൃത്വം പ്രതികരിച്ചു.