വനിതാ കമ്മിഷൻ അദാലത്ത്.

Tuesday 24 January 2023 12:44 AM IST

കോട്ടയം . സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ കോട്ടയം പൊൻകുന്നം വർക്കി ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. 66 പരാതികൾ പരിഗണിച്ചു. 14 എണ്ണം പരിഹരിക്കുകയും രണ്ട് പരാതികളിൽ റിപ്പോർട്ട് തേടുകയും ചെയ്തു. 50 പരാതികൾ അടുത്ത അദാലത്തിനായി മാറ്റി. കുടുംബങ്ങളിലെ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വസ്തു തർക്കം, വഴി തർക്കം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ എന്നിവ കമ്മിഷന് മുന്നിലെത്തി. വൃദ്ധയായ അമ്മയെ മകൻ സംരക്ഷിക്കാതിരിക്കുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ വനിതാ കമ്മിഷൻ വിഷയത്തിൽ ലീഗൽ സർവീസസ് സൊസൈറ്റിയിൽ നിന്നും സഹായത്തിനായി നിർദേശിച്ചു.

Advertisement
Advertisement