ഒാറഞ്ച് ബിക്കിനിയിൽ സാനിയ
ഒാറഞ്ച് ബിക്കിനിയിൽ തായ്ലൻഡിലെ ബീച്ച് ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ .കഴിഞ്ഞവർഷം തായ്ലൻഡിലെ ക്രാബിയിൽ അവധി ആഘോഷിക്കുന്നതിന് സാനിയ പോയിരുന്നു. ഇതിൽനിന്നുള്ള ചിത്രങ്ങളാണ് സാനിയ ഇപ്പോൾ പങ്കുവച്ചത്. സാനിയയെ ബാൻ ചെയ്യുമോ എന്ന് ഒാറഞ്ച് ബിക്കിനി ചിത്രത്തിന് രസകരമായ കമന്റ് ആരാധകർ നൽകിയിട്ടുണ്ട്. എന്റെ കുടുംബത്തോടൊപ്പം നാലുദിവസം അവിശ്വസനീയമായ ക്രാബിയിൽ ചെലവഴിച്ചു. ഒപ്പം ഞാൻ എന്നന്നേക്കുമായി കാത്തുസൂക്ഷിക്കുന്ന ഏറ്റവും വന്യമായ അനുഭവങ്ങളും ഒാർമ്മകളും ഉണ്ടാക്കി. വിനോദത്തി ന്റെയും വിശ്രമത്തിന്റെയും മികച്ച മിശ്രിതമായിരുന്നു അത്. ഏറ്റവും മികച്ച സമയമായിരുന്നു അത്. ചിത്രങ്ങൾ പങ്കുവച്ച് സാനിയ കുറിച്ചു. യാത്രകളെ ഏറെ പ്രണയിക്കുന്ന താരമാണ് സാനിയ. നിവിൻപോളി ചിത്രം സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ സിനിമ. നിവിൻപോളി- ഹനീഫ് അദേനി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ദുബായിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.