ഷാജൂൺ കാര്യാലിന്റെ ചിത്രത്തിൽ സൂരജ് സൺ നായകൻ

Tuesday 24 January 2023 12:40 AM IST

ഷാ​ജൂ​ൺ​ ​കാ​ര്യാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മൃ​ദു​ ​ഭാ​വേ​ ​ഭൃ​ഢ​ ​കൃ​ത്യേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൂ​ര​ജ് ​സ​ൺ​ ​നാ​യ​ക​നാ​വു​ന്നു.വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ക​ല്യാ​ണ​ ​ചെ​ക്ക​നാ​യി​ ​തി​ള​ങ്ങി​യ​ ​സൂ​ര​ജ് ​സ​ൺ​ ​ആ​ദ്യ​മാ​യാ​ണ് ​നാ​യ​ക​നാ​വു​ന്ന​ത്.​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്തു​നി​ന്ന് ​അ​ഭി​ന​യ​മേ​ഖ​ല​യി​ലേ​ക്ക് ​എ​ത്തി​യ​ ​സൂ​ര​ജ് ​സീ​രി​യ​ലി​ൽ​ ​വേ​ഷ​മി​ട്ടു​ ​ജ​ന​പ്രീ​തി​ ​നേ​ടി​യി​രു​ന്നു.​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യായ പ്രൈ​സ് ​ഒ​ഫ് ​പൊ​ലീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്. സു​രേ​ഷ് ​കൃ​ഷ്ണ,​ ​ദി​നേ​ശ് ​പ​ണി​ക്ക​ർ,​ ​അ​നി​ൽ​ ​ആ​ന്റോ,​ ​സീ​മ​ ​ ജി.​ ​നാ​യ​ർ,​ ​മാ​യ​ ​മേ​നോ​ൻ,​ ​ജീ​ജ​ ​സു​രേ​ന്ദ്ര​ൻ,​ ​ഹ​രി​ത്,​ ​അ​ങ്കി​ത് ​മാ​ധ​വ്,​ ​ആ​ന​ന്ദ് ​ബാ​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ന​വാ​ഗ​ത​നാ​യ​ ​നി​ഖി​ൽ​ ​നാ​രാ​യ​ണ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഹൈ​ബ്രോ​ ​എ​യ​ർ​ ​ടെ​ക്ടോ​ണി​ക്സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​വി​ജ​യ് ​ശ​ങ്ക​ർ​ ​മേ​നോ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ത​ച്ചി​ലേ​ട​ത്ത് ​ചു​ണ്ട​ൻ,​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​വ​ട​ക്കും​നാ​ഥ​ൻ,​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ഡ്രീം​ഡ് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​ഷാ​ജൂ​ൺ​ ​കാ​ര്യാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.