കൃഷിദർശൻ പരിപാടി
Tuesday 24 January 2023 1:14 AM IST
നെടുമങ്ങാട്:കൃഷി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടി ഇന്ന് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആരംഭിക്കും.നെടുമങ്ങാട് കല്ലിംഗൽ ജംഗ്ഷനുസമീപം ഇന്ന് മുതൽ 28 വരെ നീളുന്ന കാർഷിക പ്രദർശനങ്ങൾ മന്ത്രി അഡ്വ.ജി.ആർ.അനിൽ ഇന്ന് ഉദ്ഘാടനം ചെയ്യും.രണ്ടു മണിക്ക് ബ്ലോക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ,ജില്ലാകളക്ടർ,വകുപ്പ് മേലധികാരികൾ എന്നിവരുമായി വിവിധ കാർഷികപദ്ധതികളുടെ ഏകോപനവും ജില്ലയിലെ കൃഷിക്കൂട്ടങ്ങളിലൂടെയുളള കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിന്റെ സാദ്ധ്യതകളും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ചർച്ച ചെയ്യും.