കർഷക സമരം തുടരും.

Tuesday 24 January 2023 12:35 AM IST

കോട്ടയം. സർക്കാർ മുട്ടുമടക്കും വരെ ബഫർ സോൺ വിരുദ്ധ- കർഷക സമരങ്ങൾ ആവർത്തിക്കുമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 27 ന് റബർ ബോർഡ് ഓഫീസിന് മുന്നിലും, 30ന് സിവിൽ സപ്ലൈസ് ഓഫീസിലും സമരം നടത്തുമെന്ന് അദ്ധ്യക്ഷത വഹിച്ച ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, എം ജെ ജോബ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, പി ആർ സോനാ, ഫിൽസൺ മാത്യൂസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, ജി ഗോപകുമാർ, യൂജിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement