കാപ്പ ചുമത്തി 2 പേർ അറസ്റ്റിൽ

Tuesday 24 January 2023 12:05 AM IST
ലിനോജ്

ആലപ്പുഴ : വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു. ആലപ്പുഴ നഗരസഭ കൈതവന വാർഡിൽ പള്ളിപ്പറമ്പിൽ വീട്ടിൽ ലിനോജ് (31), കൈതവന വാർഡിൽ ശങ്കരവെളി വീട്ടിൽ മനു ശങ്കർ (26) എന്നിവരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സൗത്ത് പൊലീസ് സി.ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ടിനിനെ തുടർന്നാണ് നടപടി. ഭവനഭേദനം, കൊലപാതക ശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണിവർ.

Advertisement
Advertisement