അംബാനിയുടെ വീടിനെ കുറിച്ചുപോലും ഇത്രയും ചർച്ച നടന്നിട്ടില്ല, പുതിയ സ്വപ്ന ഭവനത്തിന്റെ കഥ പറഞ്ഞ് ബിഗ് ബോസ് താരങ്ങൾ
ചാനൽ അവതാരകനും നടനുമായി ശ്രദ്ധ നേടിയ താരമാണ് ഫിറോസ് ഖാൻ. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഫിറോസ് കൂടുതൽ പോപ്പുലാരിറ്റി നേടിയത്. ഭാര്യ സജ്നയ്ക്കൊപ്പമാണ് ബിഗ് ബോസിൽ മത്സരിക്കാനെത്തിയത്. ഷോയിലെ ആദ്യത്തെ കപ്പിൾസും ഇവരായിരുന്നു, അടുത്തിടെ ഇവർ പുതുതായി നിർമ്മിക്കുന്ന വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിനെ ചൊല്ലി നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു, ഇപ്പോഴിതാ ഈ വീടിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും.
സിനിമ, സീരിയൽ താരം അനു ജോസഫിന്റെ യു ട്യൂബ് ചാനലിലാണ് വീടിനെക്കുറിച്ച് ഫിറോസും സജ്നയും മനസ് തുറന്നത്. വീട് തങ്ങളെക്കാളും സെലിബ്രിറ്റിയായി മാറിയിരിക്കുകയാണെന്ന് ഇവർ പറയുന്നു. ചെറിയ ദോഷങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ഗ്ലാസ് പൊട്ടലിലൂടെ അത് തീർന്നെന്ന് കരുതിയാൽ മതിയെന്നും ഫിറോസ് പറഞ്ഞു. അംബാനിയുടെ വീടിന്റെ പണി നടക്കുമ്പോൾ പോലും ഇത്രയും ചർച്ച നടന്നിട്ടില്ലെന്ന് വിവാദ സമയത്ത് കമന്റുകളെക്കുറിച്ചും ഇരുവരും ഓർമ്മിപ്പിച്ചു. അതേസമയം ഇപ്പോൾ വീട് കാണിക്കുന്നില്ലെന്നും ഗൃഹപ്രവേശ സമയത്ത് വീണ്ടും വ്ന്ന് ഹോം ടൂർ ചെയ്യുമെന്ന് അനു ജോസഫ് വീഡിയോയിൽ പറയുന്നു.