കൃഷ്ണൻ മേത്തല പുരസ്കാരം ഇ.കെ ഷാഹിനയ്ക്ക്

Tuesday 24 January 2023 1:17 AM IST

കൊടുങ്ങല്ലൂർ: സാഹിത്യകാരൻ ഐ.ആർ കൃഷ്ണൻ മേത്തലയുടെ സ്മരണാർത്ഥം നൽകുന്ന സാഹിത്യ പുരസ്‌കാരത്തിന് ഷാഹിന ഇ.കെയുടെ കാറ്റും വെയിലും ഇലയും പൂവും പോലെ എന്ന കഥാസമാഹാരം അർഹമായി. 10,001 രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 11 ന് വൈകിട്ട് മൂന്നിന് പടിഞ്ഞാറെ നടയിലുള്ള ശ്രീകുമാര സമാജം ഹാളിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ അവാർഡ് സമർപ്പണം നടത്തും. അവാർഡ് കമ്മിറ്റി ചെയർമാൻ പൂയ്യപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ വി.ആർ.സുനിൽകുമാർ, ഇ.ടി.ടൈസൺ, കവി സെബാസ്റ്റ്യൻ, ജോസഫ് പനക്കൽ , ടി.കെ.ഗംഗാധരൻ, മുരളീധരൻ ആനാപ്പുഴ, സി.എസ്.തിലകൻ, ഷാം കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement