പ്രതിഷേധം കനത്തു: ജോലി സമയം വർദ്ധിപ്പിച്ച നടപടി പിൻവലിച്ചു
Tuesday 24 January 2023 1:20 AM IST
തൃശൂർ: സർവീസ് സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഗവ. മെഡിക്കൽ കോളേജ് സെൻട്രൽ ലാബിലെ ലാബ് ടെക്‌നീഷ്യൻമാരുടെയും ജെ.എൽ.എമാരുടെയും ജോലിസമയം ദീർഘിപ്പിച്ച നടപടി പിൻവലിച്ചു. പ്രിൻസിപ്പൽ ഡോ. ഷീലയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സൂപ്രണ്ട് ഇൻചാർജ് നിഷ എം.ദാസ്, ആർ.എം.ഒ: ഡോ. രൺദീപ്, ലൈസൻ ഓഫീസർ സി. രവീന്ദ്രൻ, വകുപ്പ് മേധാവികൾ, സർവീസ് സംഘടനാ നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സൂപ്രണ്ടിന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ എൻ.ജി.ഒ അസോസിയേഷനും ഭരണകക്ഷി സംഘടനയായ എൻ.ജി.ഒ യൂണിയനും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ യോഗം വിളിച്ച് ചേർത്തത്.