ഫർണിച്ചർ വിതരണോദ്ഘാടനം ഇന്ന്

Tuesday 24 January 2023 1:43 AM IST

തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാനങ്ങൾക്കുള്ള ഫർണിച്ചർ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കുറ്റൂർ ചന്ദ്ര മെമ്മോറിയൽ സ്‌കൂളിൽ വൈകിട്ട് 3ന് നടക്കും. മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാഥിതിയാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ എ.വി.വല്ലഭൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് 1.5 കോടിയുടെ ഫർണിച്ചറുകളാണ് പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നത്.