കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകർത്തു, അക്രമി എത്തിയത് നഗ്നനായി
Tuesday 24 January 2023 8:52 AM IST
തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മൂലസ്ഥനത്തുള്ള വിഗ്രഹം തകർത്ത നിലയിൽ. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശി രാമചന്ദ്രനാണ് അക്രമി. ഇയാൾ നഗ്നനായി ദേഹം മുഴുവൻ എണ്ണ തേച്ച് എത്തിയാണ് വിഗ്രഹം തകർത്തതെന്ന് പൊലീസ് പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ആളാണ് ഇയാളെന്നാണ് സൂചന.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കും.