ഭക്ഷണത്തിനായി തമ്മിൽ തല്ലി പാകിസ്ഥാൻ ജനത | VIDEO

Tuesday 24 January 2023 7:10 PM IST

അടിത്തറ ഇളകുന്ന പാകിസ്ഥാൻ ഇനി എന്തു ചെയ്യും? പാകിസ്ഥാൻ തകർന്നടിയുകയാണോ ? ചോദ്യങ്ങൾ നിരവധിയുണ്ട്. പക്ഷേ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്, പാകിസ്ഥാനിലെ കൊടിയ പട്ടിണിയെ കുറിച്ചാണ്. കാരണം ഇന്ന് പാകിസ്ഥാനിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഒരു ദിവസം രണ്ടു നേരം പോലും ഭക്ഷണം പാകം ചെയ്യാൻ ഇല്ലാത്ത അവസ്ഥയാണ്. ഇന്ത്യയിൽ നിന്നും അടർന്നു പോയതാണെങ്കിലും ഇന്ത്യയെ പോലെ അല്ല പാകിസ്ഥാൻ, ഇന്ത്യൻ ഭക്ഷണ രീതിയല്ല അവരുടേത്. നമുക്ക് അരി ആഹാരം ആണ് പ്രധാനം എങ്കിൽ പാകിസ്ഥാന് ഗോതമ്പ് ആണ്. മൂന്നു നേരവും ഗോതമ്പ് ഭക്ഷണത്തെ ആശ്രയിക്കുന്നവർ ആണ് പാകിസ്ഥാനിൽ ഭൂരിഭാഗവും. ഇന്ന് പാകിസ്ഥാന്റെ കൈവശം കരുതൽ ധാന്യം ഇല്ല. ഗോതമ്പ് വില പ്രതിദിനം വർധിക്കുന്ന അവസ്ഥ. ഇത് സാധാരണക്കാരന്റെ ജീവിതത്തെ ആകെ തകിടം മറിച്ചിരിക്കുന്നു. സർക്കാർ സബ്സിഡിയിൽ ലഭിക്കുന്ന ഗോതമ്പ് വാങ്ങാനായി പാകിസ്ഥാനിൽ കീലോ മീറ്ററുകളാണ് ക്യൂ.