വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ
Wednesday 25 January 2023 1:42 AM IST
കിളിമാനൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20)ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. 2022ലാണ് കേസിനാസ്‌പദമായ സംഭവം.
പ്രണയം നടിച്ച് വശത്താക്കിയ പെൺകുട്ടിയെ പ്രതി വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകും മുൻപും ശേഷവും വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ പ്രതി ഒളിവിൽപോയി. ആറ്റിങ്ങൽ ഡിവൈ.എസ്. പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടർ സനൂജ്,എസ്.ഐ വിജിത്ത് കെ.നായർ,എസ്.സി. പി.ഒ മഹേഷ്, സി.പി.ഒ ശ്രീരാജ്, പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.