500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിൽ
Wednesday 25 January 2023 1:18 AM IST
നാഗർകോവിൽ : 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി പഴനി സ്വദേശി സിദ്ദിഖിന്റെ മകൻ ബീർ മുഹമ്മദി (39) നെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മിനി ടെമ്പോയിൽ വൈക്കോൽവച്ച് മറച്ചാണ് കൊണ്ടുവന്നത്. ബംഗളൂരുവിൽ നിന്നാണ് പുകയില കന്യാകുമാരിയിലേക്ക് കച്ചവടത്തിന് കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.