യുവമോർച്ച മാർച്ചിൽ ഉന്തും തള്ളും

Wednesday 25 January 2023 12:54 AM IST

ആലപ്പുഴ: ലഹരിക്കടത്തിൽ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ആലപ്പുഴ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഷാനവാസിനെ കൗൺസിലർ സ്ഥാനത്ത്നിന്ന് പുറത്താക്കുക, സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുക, ഷാനവാസിനെ മുഖ്യപ്രതിയാക്കി കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു . യുവമോർച്ച ജില്ലാ പ്രസിഡന്റ് അഖിൽ ഹരിപ്പാട്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അഡ്വ. എസ്.ഹരിഗോവിന്ദ്, വൈസ് പ്രസിഡന്റ് ഉമാപതി രാജൻ, സെക്രട്ടറി അരുൺ അമ്പലപ്പുഴ, ബി.ജെ.പി ജില്ലാ സെൽ കോർഡിനേറ്റർ അരുൺ അനിരുദ്ധൻ, കെ.പ്രദീപ്, സജി.പി.ദാസ്, അനിൽ പോളാട്ട് യുവമോർച്ച നേതാക്കളായ ആദർശ് വണ്ടാനം, രാജീവ് മാരാരിക്കുളം, മുരളി, ലതിൻ കളപ്പുരക്കൽ, അഖിൽ അനിരുദ്ധൻ, ഋഷി വി.നാഥ്, അഖിൽ രാമപുരം, ആർച്ച രമേശ്, അഭിജിത്ത് പാണവള്ളി, യദു കട്ടച്ചിറ എന്നിവർ നേതൃത്വം നൽകി.