സിറപ്പ് കഴിച്ച്കുട്ടികളുടെ മരണം: ലോകാരോഗ്യ സംഘടന അന്വേഷിക്കും

Wednesday 25 January 2023 12:34 AM IST

ന്യൂയോർക്ക്: ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്നു രാജ്യങ്ങളിലെ മുന്നൂറോളം കുഞ്ഞുങ്ങൾ മരിക്കാനിടയായതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന അന്വേഷണം നടത്തും. സിറപ്പുകളുടെ നിർമ്മാണത്തിൽ പിഴവുണ്ടായോ എന്ന് കണ്ടെത്താനാണ് അന്വേഷണം. ഗാംബിയ, ഇൻഡോനേഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സിറപ്പ് കഴിച്ച അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ വൃക്ക തകരാറിലായതിനെ തുടർന്നാണ് മരണമടഞ്ഞത്. ഇന്ത്യയിലും ഇൻഡോനേഷ്യയിലുമായി ആറ് കമ്പനികൾ നിർമ്മിച്ച സിറപ്പിൽ വിഷമയമായ അസംസ്കൃത വസ്തുക്കൾ ഉൾപ്പെട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ഉയർന്ന അളവിൽ ഡൈ എത്തിലിൻ ഗ്ളൈക്കോൾ, എത്തിലിൻ ഗ്ളൈക്കോൾ എന്നിവ വരാനിടയായത് ഇൗ കമ്പനികൾക്ക് ഒരേ സപ്ളയർ തന്നെ അസംസ്കൃത വസ്തുക്കൾ നൽകിയതിനെ തുടർന്നാണോ എന്നും അന്വേഷിക്കും.

Advertisement
Advertisement