വയനാട്ടിലെ ആദ്യ ബോഡി ബിൽഡിംഗ് വുമൺ, താരമായി ബിരുദ വിദ്യാർത്ഥിനി

Wednesday 25 January 2023 2:03 PM IST

മാനന്തവാടിയിൽ വച്ചുനടന്ന 23ാമത് വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട്ടിലെ ആദ്യ 'ബോഡിബിൽഡിംഗ് വുമൺ ' ആയി തിരഞ്ഞെടുക്കപ്പെട്ട് അലീന ചാക്കോ. നടവയൽ സി.എം കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

ബൈജി-ചാക്കോ ദമ്പതികളുടെ മകളാണ് അലീന. വെള്ളമുണ്ട ബ്ലാക്ക് സ്‌ക്വാഡ് ഇന്റർനാഷണൽ മൾട്ടി ജിമ്മിൽ ആണ് പരിശീലനം. ഒ.ഡി രാകേഷ്, ശ്യാം കൃഷ്ണ എന്നിവരാണ് പരിശീലകർ.

Advertisement
Advertisement