സിനീയർ മാനേജർ ഒഴിവ് അപേക്ഷ.

Thursday 26 January 2023 12:21 AM IST

കോട്ടയം . ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിലേക്ക് സിനീയർ മാനേജർ (എൻജിനിയറിംഗ്) തസ്തികയിൽ ഈഴവ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു സ്ഥിരം ഒഴിവുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ സംവരണേതര വിഭാഗങ്ങളെയും പരിഗണിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. വെജിറ്റബിൾ ഓയിൽ, കെമിക്കൽ ഫാക്ടറികളിൽ തസ്തികയിൽ 10 വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. 18 മുതൽ 45 വയസ് വരെയാണ് പ്രായപരിധി. ഫെബ്രുവരി രണ്ടിനു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.