അഞ്ചാംക്ലാസ് പ്രവേശനം.

Thursday 26 January 2023 12:29 AM IST

കോട്ടയം . പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ താഴെയായിരിക്കണം. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിനുള്ള പട്ടികജാതിക്കാരുടെ അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും പട്ടികവർഗ്ഗ മറ്റിതര വിഭാഗത്തിലുള്ളവരുടെ അപേക്ഷകൾ കാഞ്ഞിരപ്പള്ളി ഐ ടി ഡി പ്രോജക്ട് ഓഫീസിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഫെബ്രുവരി 20നകം സമർപ്പിക്കണം. ഫോൺ. 04 81 25 30 39 9.