ഉപകരണങ്ങൾ വിതരണം ചെയ്തു.
Thursday 26 January 2023 1:24 AM IST
വെച്ചൂർ . വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് സഹായോപകരണങ്ങൾ വിതരണം ചെയ്തു. യൂണിഫോം, ഷൂസ്, തിരിച്ചറിയൽ കാർഡ്, കൈയുറ എന്നിവയാണ് കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്ജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന, വാർഡ് മെമ്പർമാരായ ഗീത സോമൻ, സഞ്ജയൻ, സ്വപ്ന മനോജ്, ബിന്ദു രാജു, മിനിമോൾ, ആൻസി തങ്കച്ചൻ, ചാന്ദിനി, അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്ര ബാബു, വി ഇ ഒ ആശ ശ്രീധരൻ എന്നിവർ പങ്കെടുത്തു.