പൂർവവിദ്യാർത്ഥി സംഗമം.

Thursday 26 January 2023 12:31 AM IST

വൈക്കം . ഓർമ്മകളും സൗഹൃദവും പുതുക്കി കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ ചെമ്പ് മറിഞ്ഞപുഴ കൂമ്പേൽ റിസോർട്ടിൽ ഒത്തുചേർന്നു. 1986, 88, 87, 89 പ്രീഡിഗ്രി ബാച്ചുകളിലുള്ളവരാണ് സംഗമത്തിനെത്തിയത്. സിനിമാ താരം ചെമ്പിൽ അശോകൻ സംഗമം ഉദ്ഘാടനം ചെയ്തു. ഹാരിസ് മണ്ണഞ്ചേരി, അപ്പുക്കുട്ടൻ, ആന്റണി ജോസഫ്, ആൻസമ്മ, ബിനു, ഷഫീക്, സി എൻ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പൊതു പ്രവർത്തനത്തിൽ മികവ് തെളിയിച്ച മറവൻതുരുത്ത് ഗ്രാമപഞ്ചായത്തംഗം പോൾ തോമസ്, 30 വർഷമായി സിനിമ രംഗത്തു പ്രവർത്തിക്കുന്ന ഹാരിസ് മണ്ണഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.