പോക്സോ കേസ് പ്രതിക്ക് കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും
Thursday 26 January 2023 1:59 AM IST
കൊയിലാണ്ടി: പേരാമ്പ്ര, കനാൽമുക്കു , കിഴക്കേകരുവാഞ്ചേരി വീട്ടിൽ ദാസൻ (60) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം. 2021ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ സുഹൃത്തിനോട് ഒപ്പം പോയ ബാലികയെ പേരക്ക കൊടുക്കാം എന്നു പറഞ്ഞു ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. സംഭവത്തിന് ശേഷം കുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ ബേബി മാത്യു ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ.പി ജെതിൻ ഹാജരായി.