ജില്ലാതല റിപ്പബ്ലിക്ക് ദിനാഘോഷം ഇന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ.
Thursday 26 January 2023 1:01 AM IST
കോട്ടയം : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാവിലെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30ന് പരേഡ് ചടങ്ങുകൾ തുടങ്ങും. ഒൻപതിന് മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ പങ്കെടുക്കും. കിടങ്ങൂർ എസ്.എച്ച്.ഒ കെ.ആർ. ബിജുവാണ് പരേഡ് കമാൻഡർ. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ടുകൾ, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, ബാൻഡ് പ്ലറ്റൂണുകൾ ഉൾപ്പെടെ 23 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ ഒൻപതിനാണ് ദേശീയ പതാക ഉയർത്തേണ്ടത്.