കെ എം മാണി ജന്മദിനം.

Thursday 26 January 2023 12:04 AM IST

കോട്ടയം . കെ എം മാണിയുടെ 90-ാം ജന്മദിനമായ 30 ന് സംസ്ഥാന വ്യാപകമായി 90 കേന്ദ്രങ്ങളിൽ കേരളാ കോൺഗ്രസ് (എം) കാരുണ്യദിനം ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു. അനാഥമന്ദിരം, വൃദ്ധസദനം, ബാലസദനം പോലെയുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നൽകിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക നേതാക്കൾ പങ്കെടുക്കും. കെ എം മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.

കാരുണ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് കോട്ടയത്ത് ആർപ്പൂക്കരയിലുള്ള നവജീവനിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.