ദിലീഷ് പോത്തൻ കന്നഡയിലേക്ക്

Thursday 26 January 2023 12:05 AM IST

ദിലീഷ് പോത്തൻ കന്നഡ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയ പെഡ്രോ എന്ന ചിത്രത്തിന്റെ സംവിധായകൻ നടേഷ് ഹെഗ്‌ഡെയുടെ വാഘച്ചിപാനി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ വാഘച്ചിപാനി എന്ന ഗ്രാമത്തിന്റെ പേരിലുള്ളതാണ് ചിത്രം. തിരക്കഥ നടേഷിന്റേതാണ്. രാജ് ബി. ഷെട്ടിയും ഗോപാൽ ഹെഗ്‌ഡെയും വാഘച്ചിപാനിയിൽ അഭിനയിക്കുന്നുണ്ട്. പെഡ്രോയുടെ ഭാഗമായിരുന്നു ഇരുവരും. ഋഷഭ് ഷെട്ടി ഫിലിംസാണ് വാഘച്ചിപാനി നിർമ്മിക്കുന്നത്. മലയാളത്തിൽ കാപ്പ ആണ് ദിലീഷ് പോത്തൻ അഭിനയിച്ച അവസാന ചിത്രം. അതേസമയം ദിലീഷ് പോത്തൻ നിർമ്മാണ പങ്കാളിയായ ഭാവന സ്റ്റുഡിയോസിന്റെ തങ്കം ഇന്ന് തിയേറ്ററുകളിൽ എത്തും. ഷഹീദ് അറഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും മറാത്തി ന

ടൻ ഗിരീഷ് കുൽക്കർണിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.