ബി ജെ പി മണ്ഡലം പദയാത്ര 28 മുതൽ.

Thursday 26 January 2023 12:09 AM IST

ചങ്ങനാശേരി . ബി ജെ പി ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് നയിക്കുന്ന പദയാത്ര 28, 29, 30 തീയതികളിൽ നടക്കും. 28 ന് ടൗൺ ഈസ്റ്റ്, വെസ്റ്റ്, നോർത്ത് മേഖലകളിലും 29 ന് തൃക്കൊടിത്താനം ഈസ്റ്റ് വെസ്റ്റ്, 30ന് പായിപ്പാട് മേഖലയിലുമായി യാത്ര കടന്നു പോകും. 28 ന് രാവിലെ ഫാത്തിമാപുരം കുന്നക്കാട്ടു രാവിലെ 8 30ന് മേഖലാ ഉപാദ്ധ്യക്ഷൻ എൻ പി കൃഷ്ണകുമാർ, 29 ന് തൃക്കൊടിത്താനം കുന്നുംപുറത്ത് സംസ്ഥാന സമിതി അംഗം എം ബി രാജഗോപാൽ, 30 ന് പായിപ്പാട് ഇല്ലത്തുപറമ്പിൽ സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണമേനോനും ഉദ്ഘാടനം ചെയ്യും.