അച്ഛനും മകളുമായി ബിജു സോപാനവും ശിവാനിയും

Thursday 26 January 2023 12:09 AM IST

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ അച്ഛനും മകളുമായി തിളങ്ങിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന റാണി എന്ന ചിത്രം നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്നു.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ മണിസ് ദിവാകർ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ: ഹരീഷ് എ.വി. ചിത്രം ഉടൻ തിയേറ്രറിൽ എത്തും.