നാല് മണി പൂവുമായി മഹേഷും മാരുതിയും

Thursday 26 January 2023 12:14 AM IST

ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സേതു രചനയും സംവിധാനവും നിർവഹിക്കുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.നാലു മണി പൂവുമായി എന്ന് തുടങ്ങുന്ന ഗാനത്തിൽ ആസിഫും മംമ്തയും നിറഞ്ഞുനിൽക്കുന്നു. കെ.എസ്. ഹരിശങ്കർ ആണ് ഗാനം ആലപിച്ചത്. ബി.കെ ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം നൽകുന്നു. 1984 മോഡൽ മാരുതി 800 കാർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ്. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം - ത്യാഗു തവനൂർ. മേക്കപ്പ് - പ്രദീപ് രംഗൻ.അതേസമയം റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിലും ആസിഫും മംമ്തയും ഒരുമിക്കുന്നുണ്ട്. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ശോഭന, രോഹിണി, ഇന്ദ്രജിത്, സത്യരാജ്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്,ദിവ്യ ദത്ത,അർജുൻ അശോകൻ, ജാഫർ ഇടുക്കി, ദേവി നായർ, റസൂൽപൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടി തുടങ്ങിയവരാണ് താരങ്ങൾ.