വിജയ് സേതുപതി - സുൻദീപ് കിഷൻ ചിത്രം മൈക്കിൾ ട്രെയ്ലർ
വിജയ് സേതുപതി,സുൻദീപ് കിഷൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ജയകൊടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം മൈക്കിൾ ട്രെയ്ലർ പുറത്തിറങ്ങി. ഗംഭീര വേഷത്തിലാണ് ചിത്രത്തിൽ വിജയ് സേതുപതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് , അനസൂയ ഭരദ്വാജ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു മൈക്കിളിലെ നീവുവിന്റെ ചാലു എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സാം സി. എസ് ആണ് സംഗീത സംവിധാനം.ചിത്രസംയോജനം ആർ.സത്യനാരായണൻ.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, കരൺ സി പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് നിർമ്മാണം. പി. ആർ. ഒ: ശബരി.