കു​രും​ബാ​മ്മ​:​ ​പു​ന​:​പ്ര​തി​ഷ്ഠ​ ​ഉ​ടൻ

Thursday 26 January 2023 12:00 AM IST
ആക്രമണത്തിന് ഇരയായ ശ്രീകുരുംബാമ്മ ക്ഷേത്രം സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് സന്ദർശിക്കുന്നു.

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​ശ്രീ​കു​രും​ബ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ശ്രീ​മൂ​ല​സ്ഥാ​ന​മാ​യ​ ​കു​രും​ബാ​മ്മ​യു​ടെ​ ​ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് ​ഒ​രാ​ൾ​ ​അ​തി​ക്ര​മി​ച്ചു​ ​ക​ട​ന്ന് ​വി​ഗ്ര​ഹ​ത്തി​നും​ ​ദീ​പ​സ്തം​ഭം​ ​മു​ത​ലാ​യ​വ​യ്ക്കും​ ​കേ​ടു​പാ​ട് ​വ​രു​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ക്ഷേ​ത്രാ​ചാ​ര​ ​പ്ര​കാ​ര​മു​ള്ള​ ​പ്ര​തി​വി​ധി​ക​ൾ​ ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ​ദേ​വ​സ്വം​ ​മാ​നേ​ജ​ർ​ ​അ​റി​യി​ച്ചു.​ ​ക്ഷേ​ത്രം​ ​ത​ന്ത്രി,​ ​ത​മ്പു​രാ​ൻ​ ​പ്ര​തി​നി​ധി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ഗ്ര​ഹം​ ​താ​ന്ത്രി​ക​വി​ധി​ ​പ്ര​കാ​രം​ ​പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​ ​പ​ഞ്ച​പു​ണ്യാ​ഹ​വും​ ​താ​ല്കാ​ലി​ക​ ​പ്രാ​യ​ശ്ചി​ത്ത​മെ​ന്ന​ ​നി​ല​യ്ക്ക് ​പൂ​ജ​യും​ ​നേ​ദ്യ​വും​ ​ക​ഴി​ച്ചി​രു​ന്നു.​ ​ഇ​ത് ​താ​ത്കാ​ലി​ക​മാ​യു​ള്ള​ ​താ​ന്ത്രി​ക​ ​ച​ട​ങ്ങാ​ണ്.​ ​കേ​ടു​പാ​ട് ​സം​ഭ​വി​ച്ച​ ​വി​ഗ്ര​ഹം​ ​മാ​റ്റി​ ​പു​ന​:​പ്ര​തി​ഷ്ഠ​ ​ന​ട​ത്തു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​നി​ർ​ദ്ദേ​ശം​ ​രേ​ഖാ​മൂ​ലം​ ​ത​രു​ന്ന​തി​ന് 24​ന് ​ത​ന്നെ​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ത​ന്ത്രി​യു​ടെ​യും​ ​ത​മ്പു​രാ​ന്റെ​യും​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​താ​ന്ത്രി​ക​ ​വി​ധി​പ്ര​കാ​രം​ ​പു​ന​:​പ്ര​തി​ഷ്ഠ​യും​ ​മ​റ്റ് ​അ​നു​ബ​ന്ധ​ ​ച​ട​ങ്ങു​ക​ളും​ ​കാ​ല​താ​മ​സ​മി​ല്ലാ​തെ​ ​ന​ട​ത്തു​മെ​ന്നും​ ​ദേ​വ​സ്വം​ ​മാ​നേ​ജ​ർ​ ​അ​റി​യി​ച്ചു.

കുരുംബാമ്മ ക്ഷേത്രാക്രമണം: സി.പി.എം അപലപിച്ചു

കൊടുങ്ങല്ലൂർ: തെക്കേ നടയിലെ ശ്രീകുരുംബാമ്മ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്ത സംഭവത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് അപലപിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രപരിസരം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ പേരിൽ നാട്ടിൽ അശാന്തി പടർത്താനും ചേരിതിരിവ് സൃഷ്ടിക്കാനും ചില ഗൂഢശക്തികൾ ശ്രമിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ സാംസ്‌കാരിക മതേതര ശക്തികളുടെ ഇടപെടലിലൂടെ അതിന് തടയിടാനായി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നാട്ടിൽ സമാധാനവും ശാന്തിയും നിലനിറുത്തുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണമെന്നും എം.എം.വർഗീസ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ചന്ദ്രശേഖഘരൻ, നേതാക്കളായ കെ.വി.രാജേഷ്, കെ.കെ.അബീദലി, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, എം.എസ്.മോഹനൻ, ടി.പി. പ്രബേഷ് എന്നിവരും സന്ദർശിച്ചു.