ലായേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം

Thursday 26 January 2023 1:52 AM IST

വർക്കല :ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ വർക്കല കോർട്ട് സെന്റർ യൂണിറ്റ് സമ്മേളനം അഡ്വ. ഷാജി നഗറിൽ (കിങ്സ് ഹാൾ പുത്തൻചന്ത) റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.ധർമജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി ഹേമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ആനാവൂർ വേലായുധൻ നായർ, സംസ്ഥാന കമ്മിറ്റി നാഗരാജ് നാരായണൻ, ജില്ലാവൈസ് പ്രസിഡന്റ് എസ്. രമേശൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ മുതിർന്ന അഭിഭാഷകരായ ചെറുന്നിയൂർ ഗോപാലകൃഷ്ണൻ നായർ,പി.വിജയ കുമാർ എന്നിവരെ ആദരിച്ചു.ഭാരവാഹികൾ: എസ്.ഷിബു (പ്രസിഡന്റ്),റമീസ് ബീവി,ബിജി (വൈസ് പ്രസിഡന്റുമാർ),വർക്കല എസ്.ഷബീർ (സെക്രട്ടറി),പി.എൻ. ഷൈൻ,രഞ്ജുരാജ് (ജോയിന്റ് സെക്രട്ടറിമാർ),എസ്.വി.ഷിനു (ട്രഷറർ).