തട്ടാർ കടവ് മടപ്പുര തിരുവപ്പന മഹോത്സവം

Thursday 26 January 2023 12:12 AM IST

തൃക്കരിപ്പൂർ: തട്ടാർകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 28, 29 തീയതിക്കളിൽ നടക്കും. നാളെ വൈകുന്നേരം 4ന് വനിതാകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നൂർ അമ്പല പരിസരത്തു നിന്നും തുലാഭാരത്തട്ട് ഏറ്റുവാങ്ങി ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിക്കും. തുടർന്ന് പായസ വിതരണം. രാത്രി 7ന് പുത്തൂർ ബാലകൃഷ്ണന്റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 8ന് വനിതാവേദി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി അരങ്ങേറ്റം. രാത്രി 8.30 ന് വനിതാകമ്മിറ്റി അവതരിപ്പിക്കുന്ന തിരുവാതിര. 28ന് വൈകുന്നേരം 3ന് ദൈവത്തെ മലയിറക്കൽ. 6ന് മുത്തപ്പൻ വെള്ളാട്ടം, രാത്രി 8ന് അന്നദാനം, 11ന് കളിക്കപ്പാട്ട്, രാത്രി 12ന് കലശം വരവ്. 29ന് പുലർച്ചെ 5 ന് തിരുവപ്പന, തുടർന്ന് പള്ളിവേട്ട.