ത്രിപുരയിൽ സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും, മണിക് സർക്കാർ മത്സര രംഗത്തില്ല

Wednesday 25 January 2023 9:21 PM IST

അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ സീറ്റുധാരണയായി. സി.പി.എം 43 സീറ്റിൽ മത്സരിക്കും . കോൺഗ്രസ് 13 സീറ്റിലും,​. മൂന്ന് സീറ്റുകളിൽ സി.പി.ഐ,​ ഫോർവേഡ് ബ്ലോക്ക്,​ ആർ.എസ്.പി എന്നീ പാർട്ടികൾ മത്സരിക്കും. ഒരിടത്ത് ഇടത് സ്വതന്ത്രനെ നിറുത്താനാണ് തീരുമാനം.

അതേസമയം മുൻമുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്,​ മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചാന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Advertisement
Advertisement