തൃശൂർ മാനേജ്മന്റ് അസോസിയേഷൻ പുരസ്‌കാരം വി.പി. നന്ദകുമാറിന്

Thursday 26 January 2023 12:33 AM IST

തൃശൂർ: വിദ്യാഭാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് തൃശൂർ മാനേജ്മന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഡോ. കെ. ഗോപാലൻ മെമ്മോറിയൽ പുരസ്‌കാരം മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാറിന് സമ്മാനിച്ചു. കേരള കുസാറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ജയകൃഷ്ണൻ പുരസ്‌കാരം കൈമാറി. ടി.എം.എ പ്രസിഡന്റ് കെ. പോൾ. തോമസ് അദ്ധ്യക്ഷനായി.

ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ നന്ദകുമാറിന്റെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. സേവന രംഗത്തും നിസ്തൂലമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന നന്ദകുമാറിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടി.എം.എ സെക്രട്ടറി എം. മനോജ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, പി.കെ. വിജയകുമാർ , ഡോ. കൃഷ്ണമൂർത്തി, ഡോ. കെ.ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.