ക്ഷേത്ര ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ
Thursday 26 January 2023 2:43 AM IST
കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയായ കഞ്ചാവ് അശോകൻ എന്ന അശോകൻ (55) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ പൂജയ്‌ക്കിടെ നാലമ്പലത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ തടഞ്ഞതോടെയാണ് ഇയാൾ ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതിയെക്കുറിച്ച് നിരവധി പരാതികളുണ്ട്. കിളിമാനൂർ എസ്.എച്ച്.ഒ സനൂജ്, എസ്.ഐ വിജിത്ത് കെ.നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.