ജനകീയ രചനോത്സവം

Thursday 26 January 2023 1:42 AM IST

കല്ലമ്പലം: നാടിനാകെ വായനയുടെ പൂക്കാലമൊരുക്കി തോട്ടക്കാട് എൽ.പി.എസിൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ജനകീയ രചനോത്സവം സംഘടിപ്പിച്ചു.വിദ്യാലയങ്കണത്തിൽ എഴുത്തുമരം ഒരുക്കി കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ കുഞ്ഞെഴുത്തുകാരി മൂന്നാം ക്ലാസുകാരി നിവേദ്യ കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി,വത്സല,കിളിമാനൂർ ബി.പി.സി വി.ആർ സാബു, പ്രഥമദ്ധ്യാപിക സുമ.എസ് റിജു, നിസാം തോട്ടക്കാട്, ബി.ആർ.സി ട്രെയിനർ ടി.വിനോദ്, അജിദത്തൻ, സി.ആർ.സി കോർഡിനേറ്റർമാരായ ഷീബ, സ്മിത, ധന്യ, എന്നിവർ പങ്കെടുത്തു. വിവിധ വായന സാമഗ്രികൾ ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് കിളിമാനൂർ ബി.ആർ.സി.