ജില്ലാതല ഉദ്ഘാടനം ഇന്ന്

Thursday 26 January 2023 12:35 AM IST
വലിച്ചെറിയൽ മുക്ത കേരളം

നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. നവകേരളം കർമ പദ്ധതി 2ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവർ ചേർന്നാണ് കാമ്പയിൻ നടത്തുന്നത്. ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി, സാമൂഹിക സാംസ്‌കാരിക സംഘടന , റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.