യൂണി-വൈ സെമിനാർ
Thursday 26 January 2023 1:36 AM IST
മാന്നാർ : ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് പരുമല സിൻഡസ്മോസ് പബ്ലിക്ക് സ്കൂളിൽ സാമൂഹിക മനശാസ്ത്ര വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസ്ഥാന യൂണി-വൈ സംഘടിപ്പിച്ച സെമിനാർ വൈ.എം.സി.എ മുൻ സംസ്ഥാന ചെയർമാൻ അഡ്വ.വി.സി സാബു ഉദ്ഘാടനം ചെയ്തു. യൂണി-വൈ സംസ്ഥാന അദ്ധ്യക്ഷൻ ലാബി ജോർജ്ജ് ജോൺ അദ്ധ്യക്ഷത വഹിച്ചു.
ഫാദർ സോനു ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സെക്രട്ടറി ഫാദർ ഡോ.കുര്യൻ ഡാനിയൽ, സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി നായർ, വൈ.എം.സി.എ സംസ്ഥാന ട്രൈനിംഗ് ചെയർമാൻ അഡ്വ.സജി തമ്പാൻ, യുവജന വനിതാ ചെയർമാൻ വർഗീസ് കരിക്കലാൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ ഗീവർഗീസ് ജോർജ്, ആനിജോർജ്ജ് എന്നിവർ സംസാരിച്ചു.