ലിംഗ പദവി സമത്വം ക്ലാസ് നടത്തി

Thursday 26 January 2023 1:37 AM IST
ലിംഗ പദവി സമത്വം

ആലപ്പുഴ: കുട്ടികളുടെ ലിംഗാനുപാതത്തിലെ കുറവ്, ജീവിതചക്രത്തിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണം, പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപാക്കുക, വിദ്യാഭ്യാസ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വലിയകുളം മഹിളാമന്ദിരത്തിൽ വെച്ച് ലിംഗ പദവി സമത്വം എന്ന ആശയത്തെ സംബന്ധിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. വലിയകുളം വാർഡ് കൗൺസിലർ ബി.നസീർ ഉദ്ഘാടനം നി‌ർവഹിച്ചു. പ്രോഗ്രാം ഓഫീസർ മായ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.പുഷ്പ ക്ലാസ്സെടുത്തു. വുമൺ പ്രൊട്ടക്ഷൻ ഓഫിസർ ആർ.സൗമ്യ, അഡ്വ.ഫാസില എന്നിവർ സംസാരിച്ചു.