മുഹമ്മയിൽ വിളംബര ജാഥ
Thursday 26 January 2023 1:39 AM IST
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന അയൽക്കൂട്ട സംഗമത്തിന്റെ മുന്നോടിയായി ചുവട് 2023 വിളംബര ജാഥ സംഘടിപ്പിച്ചു. 375 കുടുംബശ്രീകളിൽ നിന്നും ഓരോ അംഗങ്ങളും ഹരിതകർമ സേനാംഗങ്ങളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബൈജു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.ടി.റെജി, സി .ഡി . വിശ്വനാഥൻ, നസീമ, സെക്രട്ടറി പി .വി. വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി അശോകൻ എന്നിവർ സംസാരിച്ചു. സി. ഡി.എസ് വൈസ് ചെയർപേഴ്സൺ അനിത റാവു നന്ദി പറഞ്ഞു.