അമ്പലപ്പുഴ തെക്കിൽ കിടാവ് വിതരണം

Thursday 26 January 2023 1:43 AM IST
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ സുഭിക്ഷ കേരളം കിടാവ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ നിർവ്വഹിക്കുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ സുഭിക്ഷ കേരളം കിടാവ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രമേശൻ അദ്ധ്യക്ഷനായി. ആറ് മാസം മുതൽ എട്ടു മാസം വരെയുള്ള കിടാങ്ങളെയാണ് വിതരണം ചെയ്തത്. പശു കിടാങ്ങൾക്ക് പ്രായപൂർത്തിയാകും വരെ പകുതി വിലയ്ക്ക് കാലിത്തീറ്റ വിതരണവും പദ്ധതിയിലുണ്ട്. ജനപ്രതിനിധികളായ ലേഖ രമേശ്, കെ. കവിത, സിയാദ്, കെ.മനോജ് കുമാർ , നിഷ, വീണ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജ്കുമാർ, ഡോ.കെ ജെ. മേരിലിഷി, എൽ.ഐ. ശ്രീകല തുടങ്ങിയവർ സംസാരിച്ചു.