അയൽക്കൂട്ടസംഗമം വിളംബരഘോഷയാത്ര
Thursday 26 January 2023 1:47 AM IST
മാന്നാർ : കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന അയൽക്കൂട്ടസംഗമം 'ചുവട് -2023 'ന്റെ വാർഡുതല വിളംബരഘോഷയാത്ര മാന്നാർ ഗ്രാമപഞ്ചായത്ത് പാവുക്കര മൂന്നാം വാർഡിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സെക്രട്ടറി പി.എ.ഗീവർഗീസ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം വാർഡ് മെമ്പർ സലീന നൗഷാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ലിലി അലക്സ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഗീതാ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. ആശ പ്രവർത്തകർ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.