പഠനോപകരണ വിതരണം
Thursday 26 January 2023 1:49 AM IST
ആലപ്പുഴ: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റി പൊള്ളേത്തൈ ഗവ.ഹൈസ്‌ക്കൂളിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ധന്യ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ, വൈസ് ചെയർപേഴ്‌സൺ എം.എസ്.സുഗതകുമാരി, ജില്ലാ പ്രസിഡന്റ് സി.സുരേഷ്, സെക്രട്ടറി എം.അനിൽകുമാർ വനിതാ കമ്മിറ്റി സെക്രട്ടറി സ്മിത ആനന്ദ്, ബോണിഫസ്, കെ.ജി.ഐബു, എം.ആർ.രാജേഷ്, ശാരി എന്നിവർ സംസാരിച്ചു.